Newsathouse

വിമര്‍ശനങ്ങള്‍ക്കിടയിലും മുന്നേറ്റം; വീണയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന് നേട്ടം; ആരോഗ്യശിശുവനിതാവികസനവകുപ്പുള്‍ നേടിയത് മോദി സര്‍ക്കാരിന്റേതടക്കം 11 അവാര്‍ഡുകള്‍

തിരുവനന്തപുരം- രണ്ടാം പിണറായി സർക്കാർ  അധികാരത്തിലേറി ഒന്നര വർഷത്തിനിടെ ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം. ആരോഗ്യരംഗത്തെ മികച്ച പ്രകടനത്തിന്‌ ലഭിച്ച ഇന്ത്യാ ടുഡേ 2022 അവാർഡ് ഏറ്റവും ഒടുവിലത്തേതാണ്‌.

അവാർഡുകൾ ഇവ
● മാതൃമരണം കുറയ്ക്കുതിൽ ബെസ്റ്റ് പെർഫോമിങ്‌ സംസ്ഥാനത്തിനുള്ള ദേശീയ അവാർഡ് ● ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിന്‌ ആരോഗ്യമന്ഥൻ പുരസ്‌കാരം 2021 , 2022 ● എൻക്യുഎഎസ് അംഗീകാരം കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനം ● ക്ഷയരോഗ നിവാരണത്തിൽ ദേശീയ പുരസ്‌കാരം ● ഭക്ഷ്യസുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനം ●  ഇന്ത്യാ ടുഡേയുടെതന്നെ ‘ഹെൽത്ത്ഗിരി’ പുരസ്‌കാരം ● ഇ സഞ്ജീവനി–-കാരുണ്യ ബനവലന്റ് ഫണ്ട് എന്നിവയ്‌ക്ക്‌ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ●  വനിതാ വികസന കോർപറേഷന്‌ ദേശീയ ചാനലൈസിങ്‌  ഏജൻസി പുരസ്‌കാരം ●  എഎഫ്‌എസ്എസ്എഐ യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ  നാല് നഗരത്തിന്‌ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്‌) ദേശീയ പുരസ്‌കാരം.

നേട്ടങ്ങൾ

● കാസ്‌പ്‌ വഴി സൗജന്യ ചികിത്സ 700 കോടിയിൽനിന്ന്‌ 1400 കോടിയിലെത്തി (കേന്ദ്രവിഹിതം 138 കോടി) ●  481 ആരോഗ്യ സ്ഥാപനത്തിൽ ഇ ഹെൽത്ത്‌  ● സർക്കാർ ആശുപത്രികളിൽ ഓൺലൈൻ ഒപി ടിക്കറ്റ് ● രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് ● രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ●  ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ● സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ● ക്യാൻസർ മരുന്നുകൾക്ക്  ഇരട്ടി തുക(മെഡിക്കൽ കോളേജുകളിൽ ഈ വിഹിതം  12.17 കോടിയിൽ നിന്ന്‌  25.42 കോടിയാക്കി) ●  കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്കും കൊല്ലം, മഞ്ചേരി നഴ്‌സിങ്‌ കോളേജുകൾക്കും അംഗീകാരം.

Exit mobile version