Newsathouse

തിരുപ്പതിയില്‍ പ്രാര്‍ത്ഥിച്ച് രജനീകാന്തും ഐശ്വര്യയും; പ്രാര്‍ത്ഥന ഐശ്യര്യയുടെ തിരിച്ചുവരവിനോ

മകള്‍ ഐശ്വര്യയ്‌ക്കൊപ്പം തിരുപ്പതിയിലെത്തി പ്രാര്‍ത്ഥിച്ച് രജനീകാന്ത്. ഇന്ന് രാവിലെയാണ് രജനികാന്ത് മകള്‍ക്കൊപ്പം ദര്‍ശനം നടത്തിയത്.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്ണനാണ് ചിത്രത്തിലെ മറ്റൊരു മുഖ്യകഥാപാത്രം. ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന ജയിലര്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്.

‘ലാല്‍ സലാം’ എന്ന ചിത്രത്തിലൂടെ ഒരുതിരിച്ചുവരവിനൊരുങ്ങകയാണ് ഐശ്വര്യ . എ ആര്‍ റഹ്‌മാന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകര്‍. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.
രജനികാന്തിന്റെ ആദ്യത്തെ മകളായ ഐശ്വര്യ ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമ വീരന്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ‘സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്തകവും ഐശ്വര്യ എഴുതിയിട്ടുണ്ട്.

Exit mobile version