Friday, October 11, 2024
HomeFilm houseഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കളക്ടറാകുന്ന സമാന്തര പക്ഷികൾ

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കളക്ടറാകുന്ന സമാന്തര പക്ഷികൾ

കൊച്ചി :   പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ” സമാന്തരപക്ഷികൾ ”  എന്ന ചിത്രത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിനേതാവാകുന്നു.

ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന  ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് നടൻ കൊല്ലം തുളസിയാണ്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണം പ്രമേയമാക്കിയ ചിത്രത്തിൽ  ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു.

കൊല്ലം തുളസി, എം ആർ ഗോപകുമാർ , വഞ്ചിയൂർ പ്രവീൺകുമാർ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ ,രാജമൗലി ,  വെങ്കി, ആരോമൽ , ആദിൽ, ഫബീബ്, ജെറിൻ , ജിഫ്രി, റിഷി, അജയഘോഷ് പരവൂർ,  ശ്രീപത്മ, കാലടി ഓമന , ശുഭ തലശ്ശേരി, സൂര്യ കിരൺ , മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു.             നിർമ്മാണം – പ്രേംനസീർ സുഹൃത് സമിതി, സംവിധാനം – ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം – കൊല്ലം തുളസി, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – പ്രഭാവർമ്മ, സംഗീതം – ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം – കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് – തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ – ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും – അബി കൃഷ്ണ, ചമയം – സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഗോപൻ ശാസ്തമംഗലം,

നിർമ്മാണ നിർവ്വഹണം – നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം – പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് – മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പി ആർ ഓ – അജയ് തുണ്ടത്തിൽ .    തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ . ചിത്രീകരണം പുരോഗമിക്കുന്നു.

- Advertisment -

Most Popular