Newsathouse

സിപിഎം രാഷ്ട്രീയ വ്യക്തിത്വം ഇല്ലാതാക്കി; കോണ്‍ഗ്രസ്സില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്, സ്ഥാനം നല്‍കാത്തതുകൊണ്ടല്ല സിപിഎം വിടുന്നത്, രാഷ്ട്രീയ രഹസ്യങ്ങള്‍ കൊന്നാലും പുറത്തുപറയില്ല; നയം വ്യക്തമാക്കി ചെറിയാന്‍ഫിലിപ്പ് കോണ്‍ഗ്രസ്സില്‍

തിരുവനന്തപുരം > ചെറിയാൻ ഫിലിപ്പ്‌ വീണ്ടും കോൺഗ്രസിലെത്തി. തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിലാണ്‌ പ്രഖ്യാപനം.

സിപിഎം തന്റെ രാഷ്ട്രീയ വ്യക്തിത്വം ഇല്ലാതാക്കിയെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. കാല്‍നൂറ്റാണ്ട് പോലെ ഒരു മൗലിക രാഷ്ട്രീയ പുസ്തകം എഴുതാന്‍ കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ടേ കഴിയൂ. സിപിഎമ്മില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഇത്രയും കാലം താന്‍ അനുഭവിച്ചത് ആ പ്രശ്‌നമാണെന്നും ജീവിതത്തിന്റെ സായാഹ്നത്തില്‍ എഴുത്തിലൂടെ സ്വതന്ത്രമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ചെറിയാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഇടതുപക്ഷംവിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് എന്നും ചെറിയാന്‍ഫിലിപ്പ് വ്യക്തമാക്കി.

തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്. അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നു. ഇന്നലെ കെപിസിസി അധ്യക്ഷൻ കോൺഗ്രസിലേക്കു ക്ഷണിച്ചതായും ചെറിയാൻ ഫിലിപ് പ്രതികരിച്ചു. രാവിലെ എ കെ ആന്റണിയെ കണ്ടശേഷമാണ്‌ ചെറിയാൻ ഫിലിപ്പ്‌ വാർത്താസമ്മേളനത്തിന്‌ എത്തിയത്‌. ചെറിയാൻ തിരിച്ച്‌ വരുന്നതിൽ സന്തോഷമുണ്ടെന്ന്‌ ആന്റണി പറഞ്ഞു. എന്നാൽ രാജ്യസഭ സീറ്റ്‌ ലഭിക്കുമെന്ന്‌ കരുതുന്നില്ല, തന്റെ പിൻഗാമിയല്ല ചെറിയാനെന്നും ആന്റണി പ്രതികരിച്ചു.

2001 ൽ ജയസാധ്യത ഇല്ലാത്ത സീറ്റ്‌ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ചെറിയാൻ കോൺഗ്രസ്‌ വിട്ടത്‌. തുടർന്ന്‌ ഇടത്‌ സഹയാത്രികനായി. 2001 ൽ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും, 2006 ൽ ജോസഫ്‌ എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും ഇടത്‌ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.


Exit mobile version