Newsathouse

വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയില്‍ വീണ്ടും കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം; മികച്ച നഗരഗതാഗതം കേരളത്തിലെന്ന് കേന്ദ്രം

ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ വീണ്ടും കേരളത്തിന് നമ്പര്‍വണ്‍പുരസ്‌കാരം. അതും ബിജെപിയുടെ കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ നിന്ന്. മികച്ച സുസ്ഥിര നഗരഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര ഭവന––നഗരകാര്യ മന്ത്രാലയത്തിന്റെ   ‘സിറ്റി വിത്ത് ദ മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന്. കൊച്ചിമെട്രോ, വാട്ടർമെട്രോ, ഇ-–-മൊബിലിറ്റി തുടങ്ങിയവയിലൂടെ കൊച്ചി നഗരത്തിലെ ഗതാഗതസൗകര്യം വർധിപ്പിക്കാൻ നടപ്പാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്കാരം.  

വിവിധ ഗതാഗതസൗകര്യം ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ രൂപീകരണം പുരസ്കാരം ലഭിക്കാൻ സഹായമായെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. 29ന് ഡൽഹിയിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ്‌ പുരി അവാർഡ് സമ്മാനിക്കും.
Read more:

Exit mobile version