Newsathouse

തൃപ്പൂണിത്തുറയിൽ എം സ്വരാജ് സിപിഐഎം സ്ഥാനാർത്ഥി; എറണാകുളത്തെ സിപിഐഎം സാധ്യതാ പട്ടിക

എറണാകുളം: തൃപ്പൂണിത്തുറയിൽ എം സ്വരാജാകും സിപിഐഎം സ്ഥാനാർത്ഥി. തൃക്കാക്കരയിൽ ഡോക്ടർ ജെ. ജേക്കബ് സ്ഥാനാർത്ഥിയാകും.സ്‌പോർട്ട്‌സ് കൗൺസിലിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടറുമാണ് ജെ.ജേക്കബ്.

എറണാകുളത്തെ സിപിഐഎം സാധ്യതാ പട്ടിക പുറത്തുവിട്ടു. അതേസമയം ആറ് തവണ മത്സരിച്ചതിനാൽ വൈപ്പിനിൽ എസ് ശർമ മത്സരിക്കില്ല.കെ ജെ മാക്‌സിയെ കൊച്ചിയിൽ സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചു. എന്നാൽ കളമശേരിയിൽ പി. രാജീവ്, ചന്ദ്രൻ പിള്ള എന്നീ പേരുകളാണ് ഉയർന്നുവന്നത്.

വൈപ്പിനിൽ ശർമ്മയ്ക്ക് പകരം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവമായ കെ.എൻ ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കും.

Exit mobile version