Newsathouse

ഷാഫി പറമ്പിലിനെ സെല്‍ഫി പറമ്പിലെന്ന് വിളിച്ച് പരിഹസിച്ച് സന്ദീപ് വാര്യര്‍; അത് വാര്യരുടെ സംസ്‌കാരമെന്ന് തിരിച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ്; സെല്‍ഫിയെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിനെതിരായ പ്രതികരണമെന്ന് യുവമോര്‍ച്ച

ഷാഫി പറമ്പിലിനെ സെല്‍ഫി പറമ്പിലെന്ന് വിളിച്ച് പരിഹസിച്ച് സന്ദീപ് വാര്യര്‍. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സ്വീകരണച്ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് നാട്ടുകാര്‍ക്ക് മുന്നില്‍ സെല്‍ഫിയെടുത്ത് കണ്ണില്‍ പൊടിയിടുന്ന എംഎല്‍എ സെല്‍ഫി പറമ്പിലെന്ന് വിളിച്ച് വാര്യര്‍ കളിയാക്കിയത്. ഷാഫിയെ ആക്ഷേപിച്ചതിന് അതേ നാണയത്തില്‍ മറുപടി പറയാനറിയാഞ്ഞിട്ടല്ലെന്നും എന്നാല്‍ സന്ദീപ് വാര്യരെ പോലെയുള്ള സംസ്‌കാരമല്ല തങ്ങള്‍ക്കെന്നും പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

എന്നാല്‍ സെല്‍ഫിയെടുത്ത് നടക്കല്‍ പ്രധാനവിനോദമാക്കുകയും നാടിന് വേണ്ടി ഒന്നുംചെയ്യാതെ ഫെയ്‌സ്ബുക്കിലും സോഷ്യല്‍ മീഡയയിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് പിന്നെന്തുപറയുമെന്ന ചോദ്യവുമായി യൂവമോര്‍ച്ചയും രംഗത്തെത്തി.

സെല്‍ഫി പറമ്പില്‍ പ്രയോഗം നടത്തിയ സന്ദീപ് വാര്യരുടെ പ്രസംഗഭാഗം താഴെ.

അയാള്‍, ഷാഫി പറമ്പിലല്ല, സെല്‍ഫി പറമ്പില്‍| SANDHEEP WARIER AGAINST SHAFI PARAMBIL|VIJAYAYATHRA
Exit mobile version