Newsathouse

രമേശനെന്ന് പേരുള്ളവരൊക്കെ ഗംഭീരകക്ഷികളാണെന്നൊരടി; നേതാക്കളെ കണ്‍മുന്നില്‍ അനുകരിച്ച് സര്‍പ്രൈസ്; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടതുപക്ഷത്തിന് മുനവച്ചും രമേഷ് പിഷാരടി; ചെന്നിത്തലയുടെ നാട്ടില്‍ ഇടവേള ബാബുവും ഐശ്വര്യകേരളയാത്രയില്‍

ആലപ്പുഴ: ഐശ്വര്യകേരളയാത്ര പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിലെത്തിയപ്പോള്‍ ലഭിച്ചത് ഇതുവരെ ലഭിക്കാത്ത സ്വീകരണം. രാഷ്ട്രീയമായി ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയും വമ്പന്‍ നേതാക്കളുടെ ആകര്‍ഷകമായ പ്രസംഗങ്ങള്‍ നടക്കുകയും ചെയ്ത വേദികളിലൊന്നും ലഭിക്കാത്ത ആരവവമായിരുന്നു ആലപ്പുഴയിലും ഹരിപ്പാട്ടും. കാരണം രണ്ട് താരങ്ങളാണ്.

സാക്ഷാല്‍ രമേഷ് പിഷാരടിയും ഇടവേള ബാബുവും. ഇരുവര്‍ക്കും ചെന്നിത്തലയുടെ സ്വന്തം നാട്ടില്‍ ഗംഭീരസ്വീകരണമാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പിഷാരടിയെ സ്വീകരിച്ചു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് രമേഷ് പിഷാരടി പറഞ്ഞു.

ഏറ്റവും വലിയജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് പാര്‍ട്ടിയിലുള്ളത്. മുന്നോട്ടുള്ള യാത്രയില്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയം അനിവാര്യമാണ്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,പി.സി വിഷ്ണുനാഥ്, കെ.എസ് ശബരീനാഥന്‍, വി.ഡിസതീശന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം താന്‍ ചെറുപ്പം മുതല്‍ കണ്ടുവരുന്ന അനിഷേധ്യ നേതാക്കളാണ്. അവരോടൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുക എന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പിഷാരടിയുടെ പ്രസംഗം താഴെ. വീഡിയോയില്‍ 1. മണിക്കൂര്‍ 15ാമത്തെ മിനിറ്റില്‍.

പേര് രമേഷ് എന്നാണോ രക്ഷപ്പെട്ടു;| RAMESH PISHARADI SPEECH IN AISWARYAKERALA YATHRA
Exit mobile version