തിരുവനന്തുപുരം: വിവാദപരാമര്‍ശം നടത്തിയ പ്രതിപക്ഷഉപനേതാവ് ഡോ.എംകെ മുനീറിന് പിണറായിയുടെ മറുപടി. മുഖ്യമന്ത്രി എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് എന്നതുപോലെയാണ് ഉദ്യോഗാര്‍ത്ഥികളോട് പെരുമാറുന്നത് എന്ന ഡോ.എംകെമുനീറിന്റെ പ്രതികരണത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ആദ്യം ചിരിയില്‍ തുടങ്ങിയ മറുപടി പിന്നീട് ഗൗരവത്തിലായി. അടിച്ചുതളിക്കാരിയോട് മോശമായി പെരുമാറുന്നത് തന്റെ രീതിയല്ലെന്നും അതൊക്കെ മുനീറിന്റെ ശൈലിയായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
” ഞാന്‍ നിങ്ങളോടാരോടും മോശമായി പെരുമാറിയിട്ടില്ല. അതൊക്കെ വെറും ആരോപണമല്ലോ. മാത്രമല്ല അടിച്ചുതളിക്കാരിയോട് അങ്ങനെ മോശമായി പെരുമാറാമെന്നാരാ പറഞ്ഞത്. ഞാനങ്ങനെയൊന്നും പെരുമാറാറില്ല. അടിച്ചുതളിക്കാരിയെന്താ ഒരു മനുഷ്യസ്ത്രീയല്ലേ. അതുകൊണ്ട് അവരോട് എന്തും ആകാമെന്നാരാണ് മുനീറിനോട് പറഞ്ഞത്. അതൊക്കെ മുനീറിന്റെ സ്വഭാവമായിരിക്കും. ഞാനേതായാലും അങ്ങനെയൊന്നും പെരുമാറാറില്ല’ ഗൗരവത്തില്‍ മുഖ്യമന്ത്രി പറഞ്ഞുനിര്‍ത്തി.
കോഴിക്കോട് കളക്ടറേറ്റിന് മുന്നില്യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമരം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുനീറിന്റെ വിവാദപരാമര്‍ശം. ”മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണ്. എകെജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നു. ഈ ഗവണ്മെന്റിന്റെ മരണമണിയാണിത്. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന നിങ്ങള്‍ ചെറുപ്പക്കാരോട് പുഞ്ചിരിയോട് പെരുമാറാത്ത ഏകാധിപതിയാണെന്നും” മുനീര്‍ കുറ്റപ്പെടുത്തിയിരുന്നു.