മകന്റെ പ്രണയിനിയെ പെണ്ണുകാണാന്‍ പുറപ്പെട്ടതാണ് റിട്ടയേര്‍ഡ് എസ്പി ശേഖരന്‍. ഒടുവില്‍ തേടിപ്പിടിച്ച് പെണ്‍കുട്ടിയുടെ വീടെത്തി. വീട്ടില്‍ അവളും അമ്മയും മാത്രം. അമ്മ വിളിച്ചുകയറ്റി അകത്തിരുത്തി. ശേഖരന്‍ കാര്യങ്ങള്‍ പറഞ്ഞു. മകനും മകളും ഇഷ്ടമാണന്ന് പറഞ്ഞസ്ഥിതിക്ക് നമുക്കിനി പ്രത്യേകിച്ചെന്തുറോളാണുള്ളത്. അതുകൊണ്ട് കുട്ടികളുടെ ഇഷ്ടം അങ്ങ് നടത്തിക്കൊടുക്കാം എന്ന് വച്ചു.
അമ്മയ്ക്കും അതേ അഭിപ്രായം. ഒടുവില്‍ മകനും മകളും തമ്മിലുള്ള ആ സംഗമത്തിനായി കാത്തിരുന്ന അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് ആരെയും ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റാണ് രണ്ടുമക്കളും കൂടി സൃഷ്ടിച്ചത്. ആകാംക്ഷയും അല്‍ഭുതവും കൊണ്ട് ആസ്വാദകനും സ്തംഭിച്ചുപോകുന്ന ഒരു നിമിഷം. കുടുംബ ജീവിതത്തിന്റേയും സ്‌നേഹ ബന്ധത്തിന്റേയും ആകസ്മികത അടയാളപ്പെടുത്തിയെത്തിയ അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വ ചിത്രത്തെ കുറിച്ചാണ് പറഞ്ഞത്.
ഗരം മസാല പ്രൈമിന്റെ ബാനറില്‍ ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിര്‍വഹിച്ച ഷോര്‍ട്ട് മൂവീ സീരിസിന്റെ ആദ്യ ചിത്രം. യു ട്യൂബില്‍ റിലീസ് ചെയ്ത അറേഞ്ച്ഡ്മാര്യോജ് യുവാക്കളും അച്ഛനമ്മമാരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. നടി രശ്മി ബോബന്‍ മാധ്യമ പ്രവര്‍ത്തകനായ കെ.പി സുരേഷ് കുമാര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. സ്റ്റീജ, രാഹുല്‍ എന്നിവരാണ് മക്കളുടെ വേഷത്തില്‍. റിട്ടയേര്‍ഡ് എസ് പി ശേഖരന്റേയും അധ്യാപികയായ ചിത്രയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ഇതിന് നിമിത്തമായത് സ്വന്തം മക്കളുടെ പെണ്ണുകാണലും.
ഡോ. അക്ഷരാ വിജയന്റെ കഥയ്ക്ക്, ശിവകൃഷ്ണയാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
രശ്മി ബോബന്റെ വ്യത്യസ്തമായ അഭിനയശൈലിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഓര്‍മ്മ ,ക്ഷണം, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്ത് ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന കെ.പി സുരേഷ് കുമാറും മികച്ച അഭിനയം തന്നെയാണ് കാഴ്ചവച്ചത്.
ആഘോഷ് വൈഷ്ണവത്തിന്റെ മനോഹര ദൃശ്യവിഷ്‌കരണത്തിനൊപ്പം, ജോസി ആലപ്പുഴയുടെ പുതുമയേറിയ പശ്ചാത്തലസംഗീതം കൂടെ ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ആസ്വാദത്തിന്റെ പുതിയ അനുഭവം തന്നെയാവുകയാണ് അറേഞ്ച്ഡ് മാര്യേജ്. അയപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് മേയ്ക്കപ്പ് ഒരുക്കിയ നരസിംഹ സ്വാമിയാണ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്. കെ.പി സുരേഷ് കുമാര്‍ അവതരിപ്പിച്ച റിട്ടയേര്‍ഡ് എസ്.പി ശേഖരന്‍ എന്ന കഥാപാത്രത്തിന്റെ മെയ്‌ക്കോവര്‍ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒരുത്തി, ഞരമ്പ്, അടള്‍ട്ട് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ആഘോഷ് വൈഷ്ണവം ഒരുക്കിയ ഈ ഹ്രസ്വചിത്രവും വിജയം ആവര്‍ത്തിക്കുകയാണ്.ജി ജോ ജോസാണ് അസോസിയേറ്റ് ഡയറക്ടര്‍ . സോഷ്യല്‍ മീഡിയ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു പെണ്ണുകാണലും സൂപ്പര്‍ ക്ലൈമാക്സുമായെത്തിയ അറേഞ്ച്ഡ് മാര്യേജിനെ.