Newsathouse

കോണ്‍ഗ്രസ്സിന് ആവേശമേകാന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസ്സിലേക്ക്; ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി; ഐശ്വര്യകേരളയാത്രയിലും പിഷാരടി


ഐശ്വര്യകേരളയാത്രയാരംഭിക്കുമ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ പലപ്രമുഖരും കൂടെക്കൂടും നിങ്ങള്‍ കണ്ടോളൂ എന്ന്. ആദ്യംമേജര്‍ രവിയെ ഐശ്വര്യകേരളയാത്രയില്‍ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സുമായി അടുപ്പിച്ചു. ഇപ്പോഴിതാ രമേശ് പിഷാരിയും കോണ്‍ഗ്രസ്സില്‍ ചേരുന്നു. നേരത്തെ കോണ്‍ഗ്രസ് അനുഭാവമുണ്ടായിരുന്ന പിഷാരടി ആദ്യമായാണ് പരസ്യമായ ഒരു നിലപാടുമായി രംഗത്തുവരുന്നത്. ചെന്നിത്തലയുടെ ഐശ്യര്യകേരളയാത്ര ഹരിപ്പാട് എത്തുമ്പോള്‍ ചേരുന്ന പൊതുയോഗത്തില്‍ പിഷാരടി പങ്കെടുക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസ്സില്‍ ചേരുന്നതിന് മുന്നോടിയായി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായും പിഷാരടി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് പിഷാരടി അവരെ അറിയിച്ചു. അതേ സമയം പിഷാരടിയുടെ വരവ് കോണ്‍ഗ്രസ്സിന് ഊര്‍ജ്ം നല്‍കുമെന്ന് മറ്റൊരു നടനായ ധര്‍മജന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ പിഷാരടി പ്രചാരണത്തിന് പോകുമെന്നാണ് സൂചന.

Exit mobile version