Newsathouse

ടീഷര്‍ട്ടും പാന്റുമിട്ട് ഭാഗ്യലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ തെറിപറയുന്നത് കണ്ടാല്‍ മലയാളികളാണെന്നുറപ്പിക്കാമെന്ന് ലക്ഷ്മി ജയന്‍; ഞാനിവമ്മാരെയൊന്നും ശ്രദ്ധിക്കാറില്ലെന്ന് ഭാഗ്യലക്ഷ്മി; ബിഗ്‌ബോസിലെ തെറിവര്‍ത്തമാനം

ബിഗ് ബോസ് സീസണ്‍ 3യുടെ ഏറ്റവും വലിയ പ്രത്യേകത ഭാഗ്യലക്ഷ്മിയാണ്. മല്‍സരാര്‍ത്ഥികളില്‍ അനുഭവപരിചയം കൊണ്ടും പ്രശസ്തികൊണ്ടും സാമൂഹ്യനിലപാടുകളുടെ കാര്യത്തിലുമൊക്കെ മുന്‍പന്തിയിലാണവര്‍. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയുടെ വരവ് ബിഗ്‌ബോസിന്റെ പ്രേക്ഷകരുടെ നെറ്റിചുളിപ്പിച്ചിരുന്നു. എന്നാല്‍ പരിപാടിയുടെ ആരംഭത്തില്‍ തന്നെ അവര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയെന്ന് മാത്രമല്ല, ബിഗ് ബോസ് വീട്ടില്‍ സ്ത്രീകളുടെ കൂട്ടത്തിന് രൂപം കൊടുക്കുകയും ചെയ്തു. ആദ്യദിവസം പുലര്‍ച്ചെ സ്ത്രീകളുടെ കൂട്ടായ്മയില്‍ നടന്ന സംഭാഷണത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന സ്ത്രീവിരുദ്ധതയെകുറിച്ചാണ് പരാമര്‍ശിച്ചത്. ഞാന്‍ അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ ഇത്തരം പരിപാടികളിലൊന്നും ശ്രദ്ധിക്കാറേയില്ലെന്ന ഭാഗ്യലക്ഷ്മി പറഞ്ഞു. നമ്മളെ സ്‌നേഹിക്കുന്നവര്‍ ഈ നാട്ടിലൊരുപാടുണ്ട്. എന്നാല്‍ വെറും പത്ത് ശതമാനം വരുന്നവരാണീ സോഷ്യല്‍ മീഡയയില്‍ കയറി തെറിവിളിക്കുന്നത്. എന്തെങ്കിലും പറഞ്ഞുപോയാല്‍ തെറിവിളിയായി. ഇവര്‍ക്കൊന്നും അമ്മയും പെങ്ങളുമൊന്നുമില്ലേ എന്ന ്ഞാനാലോചിക്കാറുണ്ട്. ഞാനൊന്നും എടീ പോടീയെന്ന വാക്കുപോലും ഉപയോഗിക്കാത്ത ആളാണ്. എന്റെ മകനെ പോലും എടാ എന്ന് വിളിക്കാറില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരൊക്കെ എന്തെല്ലാമാണ് തെറിവിളിക്കുന്നത്. -ഭാഗ്യലക്ഷ്മി പറഞ്ഞു. രാത്രി വര്‍ത്തമാനത്തില്‍ ടീഷര്‍ട്ടും പാന്റുമിട്ട് വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു ഭാഗ്യലക്ഷ്മിപ്രത്യക്ഷപ്പെട്ടത്.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ മലയാളികളെ തിരിച്ചറിയാന്‍ തെറിവിളിയുണ്ടോ എന്ന ്‌നോക്കിയാല്‍ മതിയന്ന് ലക്ഷ്മി ജയന്‍ പരിഹസിച്ചു. അതുകേട്ട് സൂര്യയും മറ്റുക്കൂട്ടുകാരും കൂടെക്കൂടി. എന്തായാലും ആണ്‍ പെണ്‍കൂട്ടങ്ങളുടെ പരസ്പരാരോപണങ്ങളുടെ വേദിയാകുന്ന ലക്ഷണമാണ് തുടക്കത്തില്‍ തന്നെ ബിഗ്‌ബോസില്‍ കേട്ടത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

Exit mobile version