Newsathouse

അവാര്‍ഡ് ജേതാവിന് കൊവിഡ്; ആന്റിജന്‍ടെസ്റ്റിന്റെ റിസള്‍ട്ടെത്തിയത് ഉദ്ഘാടനപ്രസംഗത്തിന് തൊട്ടു മുമ്പ്; വിവരം പരസ്യമാക്കി അവാര്‍ഡ് ജേതാക്കള്‍ക്ക് അപമാനമുണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി; ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ മുഖ്യമന്ത്രിയെ അപമാനിച്ചത് ആസൂത്രിതമായി?

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാരവിതരണത്തില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ കൈകൊണ്ട് വിതരണം ചെയ്യാതിരുന്നത് അവാര്‍ഡ് ജേതാക്കളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലെന്ന് സൂചന. പുരസ്‌കാരജേതാക്കള്‍ക്കായി പ്രത്യേകം ഒരുക്കിയ ആന്റിജെന്‍ ടെസ്റ്റിലാണ് അവാര്‍ഡ് ജേതാക്കളിലൊരാള്‍ക്ക് കൊവിഡുണ്ടെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിലേക്ക് കടക്കും മുമ്പ് അറിയിപ്പെത്തി. എന്നാല്‍ ഇക്കാര്യം പരസ്യമാക്കരുതെന്നും അവാര്‍ഡ് സ്വീകരിക്കാനെത്തിയവര്‍ക്ക് അപമാനമുണ്ടാകരുതെന്നും അതിനനുസരിച്ച നടപടി കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അവാര്‍ഡ് വിതരണ കേന്ദ്രം കൊവിഡ് വ്യാപനത്തിന് ഇടയാക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നു.

മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് അവാര്‍ഡ് നേരിട്ട കൈകളിലൂടെ വിതരണം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊസിറ്റീവായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യത്തിലൊരു പ്രോട്ടോക്കോള്‍ സ്വയം നിശ്ചയിക്കുകയായിരുന്നു. അവാര്‍ഡ് ടേബിളിലെടുത്തുവയ്ക്കുകയും അത് പേരുവിളിക്കുന്ന ഓരോരുത്തരും കൈകൊണ്ടെടുക്കുകയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പതിവ് പോലെ ബാക്കി ഫോട്ടോയെടുത്ത് മടങ്ങുകയും ചെയ്യുക എന്ന രീതി. മാത്രമല്ല ഓരോരുത്തരും മാസ്‌ക് ധരിക്കാതെ ഇരിക്കരുതെന്നും പരസ്പരം അകലംപാലിക്കണമെന്നും മുഖ്യമന്ത്രി തന്നെ കര്‍ശനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പതിവ് പോലെ ഇക്കാര്യത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രിക്ക് പേടിയാണ് എന്ന ദുര്‍വ്യാഖ്യാനമാണ്. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ചില കേന്ദ്രങ്ങള്‍ തന്നെ മുഖ്യമന്ത്രിക്കെതിരായ ആസൂത്രിതമായി പ്രചാരണങ്ങള്‍ അവിച്ചുവിടുകയായിരുന്നു.

അതേ സമയം ആന്റിജെന്‍ ടെസ്റ്റിന്റെ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പോസിറ്റീവായ ആളെ പരിപാടിയില്‍ നിന്നൊഴിവാക്കിയിരുന്നു. മാത്രമല്ലഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ ഒരു കാരണവശാലം പേരുവിവരങ്ങള്‍ പുറത്തുപോകരുതെന്ന് നിര്‍ദ്ദേശിച്ചു. മാത്രല്ല പൊസിറ്റീവായ ആളുമായി സമ്പര്‍ക്കത്തിലുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ബാക്കിയുള്ളവരെല്ലാം അതീവശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യം പലര്‍ക്കും അറിയാവുന്നതുകൊണ്ട് കൂടിയാണ് അവാര്‍ഡ് ജേതാക്കള്‍ പരസ്യ പ്രതികരണത്തിന് മുതിരാതിരുന്നത്.

www.newsathouse.com

Exit mobile version