Newsathouse

പിണറായിയുടെ വഴിയേ മമതയും; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബംഗാളിലും പ്രമേയം; പിന്തുടരുന്നത് കേരളം കാണിച്ച വഴി

കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ കേരളം കാണിച്ച പാതയിലൂടെ ബംഗാളും. ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പശ്ചമബംഗാള്‍ നിയമസഭയും പ്രമേയം പാസ്സാക്കി. ഇതോടെ പ്രമേയം പാസ്സാക്കുന്ന ആറാമത്തെ സംസ്ഥാനമായി ബംഗാള്‍ മാറി. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്. സിപിഎമ്മും കോണ്‍ഗ്രസ്സും പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ പ്രമേയത്തില്‍ പ്രതിഷേധിച്ച് ശ്രീറാംവിളികളുമായി ബിജെപി എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചു. കേരളം, പഞ്ചാബ്, ഛത്തീസ് ഗഡ്, ദല്‍ബി, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ പ്രമേയം പാസ്സാക്കിയത്.

Exit mobile version