Newsathouse

പാവാടയുടെ പോസ്റ്ററെടുത്തിട്ട് പിണറായിക്ക് പരിഹാസം; സിദ്ദിഖ് പാവാടയുടുക്കേണ്ടി വരുമെന്ന് കൗണ്ടര്‍

സോളാര്‍ കേസ് സിബിഐക്ക് വിട്ടതോടെ പ്രതിപക്ഷം പിണരായിവിജയനെതിരെ കടുത്ത ആക്രമണത്തിനാണ് കോപ്പുകൂട്ടുന്നത്. മുഖ്യമന്ത്രിക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് ചെയ്തകാര്യമാണിതെന്ന് പ്രതിപക്ഷനേതാക്കള്‍ പറയുമ്പോള്‍ യുവനേതാക്കള്‍ സിനിമയിലെ സംഭാഷണങ്ങളും പേരുകളും ഉപയോഗിച്ച് ട്രോളുകയാണ്. പാവാട സിനിമയുടെ പോസ്റ്ററെടുത്ത് പോസ്റ്റ് ചെയ്താണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പ്രതിഷേധിച്ചത്.

ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് തുടങ്ങിയ കേസുകള്‍ സിബിഐയ്ക്ക് വിടാതെ സര്‍ക്കാര്‍ പ്രതിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന്റെ പോസ്റ്റ്. പാവാട ഒരു നല്ല സിനിമയാണെന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജ് നായകനായ സിനിമയുടെ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.
ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി…
പാവാട ഒരു നല്ല സിനിമയാണു…

അതേ സമയം ഉമ്മന്‍ചാണ്ടി സോളാറിലേക്ക് പോകുമ്പോള്‍ സിദ്ദിഖിന് പാവാടയുടുക്കേണ്ടി വരുമെന്നാണ് സിപിഎം സൈബര്‍ പോരാളികള്‍ തിരിച്ചടിക്കുന്നത്. സിദ്ദിഖിനെ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും കമന്റുകളും കൗണ്ടറുകളായി തിരിച്ചടിക്കുന്നുണ്ട്.

Exit mobile version