Newsathouse

സജീഷിന്റെ അപ്പൂപ്പനെ വിളിച്ച് ചാമക്കാല; മാപ്പ് പറയാന്‍ ഇടപെടാതെ നിഷ; പിന്‍വലിച്ചിട്ട് ചര്‍ച്ചമതിയെന്നായതോടെ കൗണ്ടര്‍പോയിന്റ് പ്രതിസന്ധിയിലായി; ചാനല്‍ ചര്‍ച്ചകളിലെ സോളാര്‍ അനുരണനങ്ങള്‍

സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതോടെ യുഡിഎഫ് നേതൃത്വം അങ്കലാപ്പിലായി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ചര്‍ച്ചകള്‍ക്കിടയില്‍ ക്ഷുഭിതരായി എതിരാളികളോട് പെരുമാറിയതിന് മനോരമ ന്യൂസിലെ കൗണ്ടര്‍പോയിന്റ് വേദിയായി. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയ ഡിവൈഎഫ്‌ഐ നേതാവ് എന്‍പി സജീഷിനോട് സജീഷിന്റെ അപ്പൂപ്പന്‍ വന്ന് ഭീഷണിപ്പെടുത്തിയാലും ഞാന്‍ പേടിക്കില്ലെന്ന് പറഞ്ഞ് ജ്യോതികുമാര്‍ ചാമക്കാലെ ചൂടായതോടെയാണ് ചര്‍ച്ച കലങ്ങിമറിഞ്ഞത്.

ജ്യോതികുമാര്‍ ചാമക്കാല ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടയില്‍ ഇടപെട്ട സജീഷിന്റെ അപ്പൂപ്പന് വിളിക്കുകയായിരുന്നു. എന്നാല്‍ അപ്പൂപ്പന് വിളിച്ചത് പിന്‍വലിക്കണമെന്ന് ചാമക്കാലെ ആവശ്യപ്പെട്ടു. അതേ സമയം അവതാരക പക്ഷംപിടിക്കാന്‍ നിന്നില്ല. ഈ വിഷയം വിട്ട് ചര്‍ച്ച തുടരാമെന്ന് പറഞ്ഞ് സജീഷിനെയും ചാമക്കാലയെയും തുല്യരായി കണ്ട് പെരുമാറി. അപ്പൂപ്പന് വിളിച്ചത് വിളിച്ചയാളുടെ കുറ്റമെന്ന നിലയിലാണ് പെരുമാറിയതോടെ സജീഷ് ചര്‍ച്ച തുടരാനാകില്ലെന്ന കടുത്ത നിലപാടെടുത്തു. . ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ലെന്നും സംസ്‌കാരമില്ലാതെ പെരുമാറുന്നതിനെതിരെ നിലപാടെടുക്കേണ്ടത് ചാനലും അവതാരകയുമാണെന്നും സജീഷ് വാദിച്ചു.

ഒടുവില്‍ ചര്‍ച്ച മുന്നോട്ട് പോകില്ലെന്നായപ്പോള്‍ നിഷ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. ചാനലിന് വ്യക്തിപരമായ അധിക്ഷേപിക്കുകയെന്ന നിലപാടില്ലെന്ന് പ്രഖ്യാപിച്ചു. ഒടുവില്‍ ചാമക്കാല അപ്പൂപ്പന് വിളിച്ചതില്‍ നിന്ന് പിന്‍തിരിഞ്ഞതോടെയാണ് ചര്‍ച്ച തുടര്‍ന്നത്.

Exit mobile version