Newsathouse

പിസി ജോര്‍ജ്ജിന്റെ വരവ്: ലീഗിനും ചെന്നിത്തലയ്ക്കും സമ്മതം; ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ചര്‍ച്ച; ജനപക്ഷം യുഡിഎഫിലുണ്ടാകും; ഷോണിനെ മല്‍സരിപ്പിക്കും

തിരുവനന്തപുരം: മകന്‍ ഷോണ്‍ജോര്‍ജ്ജിനെ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു ചുവട് മുന്നേ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വലയിട്ട പിസി ജോര്‍ജ്ജിന് ഒടുക്കം യുഡിഎഫിന്റെ വാതിലുകള്‍ തുറക്കുന്നു.

മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും അനുവാദം നല്‍കിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പിസിയുടെ യുഡിഎഫ് പ്രവേശനം പാതിവഴിയില്‍ നിലച്ചത്. എന്നാല്‍ മുസ്ലിംലീഗ് പിസി ജോര്‍ജജ് വരുന്നതാണ് നല്ലത് എന്ന നിലപാടെടുത്തുകഴിഞ്ഞു. ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള എല്ലാ സാധ്യതകളും തേടണമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയും പിസിയുടെ മുന്നണി പ്രവേശനത്തിനുള്ള കടമ്പകള്‍ കടക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതിന്റെ ഭാഗമായി പിസി ജോര്‍ജ്ജ് ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തി. സോളാര്‍ കാലത്ത് പിസിയാണ് ഉമ്മന്‍ചാണ്ടിയെ ഏറ്റവും കൂടുതല്‍ കുഴപ്പത്തിലാക്കിയത് എന്നാണ് എ ഗ്രൂപ്പിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് പിസിയുടെ വരവിനെ എഗ്രൂപ്പ് എതിര്‍ക്കുന്നത്. എന്തായാലും പാലായടക്കം അഞ്ചുമണ്ഡലങ്ങളില്‍ പിസിയുണ്ടെങ്കില്‍ യുഡിഎഫിന് ഗുണകരമാകുമെന്നാണ് മുസ്ലിംലീഗിന്റെ നിഗമനം. ജനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ലീഗ് നടത്തിയ സര്‍വ്വേയില്‍ ഇത് തെളിഞ്ഞതാണെന്ന് കുഞ്ഞാലിക്കുട്ടി യുഡിഎഫ യോഗത്തില്‍ അറിയിക്കുകയും ചെയ്തു.

Exit mobile version