Saturday, September 14, 2024
HomeHealth & Fitness houseകൊവിഡ് വാക്‌സിന്‍ വീട്ടിലുണ്ടാക്കാന്‍ കഴിയില്ല; ഗൂഗിളില്‍ തപ്പിയിട്ട് കാര്യമില്ല

കൊവിഡ് വാക്‌സിന്‍ വീട്ടിലുണ്ടാക്കാന്‍ കഴിയില്ല; ഗൂഗിളില്‍ തപ്പിയിട്ട് കാര്യമില്ല

ന്യൂഡല്‍ഹി : കോവിഡിനെതിരായ പ്രതിരോധത്തിനായുള്ള വാക്സിന്‍ കുത്തി വെയ്പ് രാജ്യത്തുടനീളം നടക്കുകയാണ്. ജനുവരി 16നാണ് വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചത്. ജനുവരി 16ന് ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളി ഇന്ത്യയില്‍ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യദിന വാക്സിന്‍ കുത്തിവെപ്പില്‍ പങ്കാളികളായത് 1.91 ലക്ഷം പേരായിരുന്നു. കേരളത്തില്‍ 8062 പേര്‍ ആദ്യ ദിനം വാക്സിന്‍ സ്വീകരിച്ചു.

വാക്സിന്‍ എത്തിയതോടെ പല സംശങ്ങളുമായിരുന്നു ജനങ്ങള്‍ക്ക്. നിരവധി ചോദ്യങ്ങളാണ് വാക്സിനെ സംബന്ധിച്ച് ആളുകള്‍ ഓരോ ദിവസവും ഗൂഗിളില്‍ അന്വേഷിച്ചു കൊണ്ടിരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു കോവിഡ് വാക്സിന്‍ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്നത്. വാക്സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് ഈ കാര്യമായിരുന്നു.

ഞായറാഴ്ച്ചയും തിങ്കളാഴ്ച്ച രാവിലെയും ഗൂഗിളിലെ ട്രെന്‍ഡിംഗ് ചോദ്യം ഇത് തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ വീട്ടില്‍ വാക്സിന്‍ നിര്‍മ്മിയ്ക്കാമോയെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ഇല്ലെന്ന് തന്നെയാണ്. മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവിലാണ് രണ്ട് വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി ലഭിച്ചത്. ഇത് സിംപിളായി വീട്ടില്‍ നിര്‍മ്മിക്കാനാകില്ല എന്നതാണ് ശരിയായ കാര്യം. 2020 ജൂലൈയില്‍ ഇന്ത്യയില്‍ കോവിഡ് മഹാമാരി രൂക്ഷമായ സമയത്തും ഇതേ ചോദ്യം ഗൂഗിളില്‍ ട്രെന്‍ഡിംഗായിരുന്നു.

- Advertisment -

Most Popular