നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നണികള്‍ക്കിടയില്‍ സജീവമായിരിക്കവേ സിപിഎം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയറ്റി വിജയിച്ച തന്ത്രങ്ങള്‍ ആവര്‍ത്തിക്കാനൊരുങ്ങുന്നു. തൃപ്പൂണിത്തുറയില്‍ കാല്‍നൂറ്റാണ്ടുകാലം എംഎല്‍എയായിരുന്ന കെബാബുവിനെതിരായി ബാര്‍ കോഴയുള്‍പ്പെടെയുള്ള ആരോപണം ഉയര്‍ന്ന പശ്ചാലത്തില്‍ യുവരക്തമായിരുന്ന എം സ്വരാജിനെ ഇറക്കി വിജയം നേടിയതുപോലൊരു തന്ത്രം ഇത്തവണ കളമശ്ശേരിയില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് സിപിഎം. സ്വരാജിന്റെ വിജയം അപ്രതീക്ഷിതമായിരുന്നെങ്കില്‍ അഴിമതി ആരോപണങ്ങളേറ്റുപ്രതിക്കൂട്ടില്‍ നിന്ന കെ ബാബുവിനെതിരായ വികാരം വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞു എന്ന കാരണം അതിന് പിന്നിലുണ്ടായിരുന്നു. സമാനമായ സാഹചര്യമാണിപ്പോള്‍ കളമശ്ശേരിയില്‍ നിലനില്‍ക്കുന്നത് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പെട്ട് ജാമ്യം ലഭിച്ച ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ചരിത്രം ഇത്തവണ അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലിയരുത്തല്‍. അതേ സമയം മുസ്ലിംലീഗ് ആ സീറ്റിന്റെ മേല്‍ അവകാശവാദം ഉയര്‍ത്തുകയും വിട്ടുകൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസ് കൈവിടുകയുള്ളു. എന്നാല്‍ സീറ്റ് ലിഗിനാണന്നുറപ്പിച്ച് മകനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഒരുക്കത്തിലാണ് ഇബ്രാഹിംകുഞ്ഞ്. ഈ സാഹചര്യത്തിലാണ് എഎ റഹീമിന്റെ സാന്നിധ്യം സിപിഎം ആലോചിക്കുന്നത്. മാത്രമല്ല പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശ രേഖകളുള്‍പ്പെടെ പുറത്തുകൊണ്ടുവരികയും ഡിവൈഎഫ്‌ഐയുടെ സമരങ്ങളടക്കം നടത്തി ശ്രദ്ധേയനായ ആളാണ് എഎ റഹീം എന്നതും ഒരു സാധ്യതയായി അവര്‍ പരിഗണിക്കുന്നു.