Newsathouse

എസ്ഡിപിഐയുടെ പിന്തുണയോടെ ബിജെപിയെന്ന് വാര്‍ത്ത; ബിജെപി നേതാവിന്റെ ശകാരം; വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ്

എസ്ഡിപിഐയുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തിയെന്ന് വാര്‍ത്ത നല്‍കി വിവാദത്തിലായ ഏഷ്യാനെറ്റ് ന്യൂസ് ഒടുവില്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞു. തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും സഖ്യത്തിനെതിരായ കടുത്ത വിമര്‍ശനങ്ങളോടെ ചാനല്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് ചാനല്‍ വാര്‍ത്ത പിന്‍വലിച്ചു. പിന്നീട് ക്ഷമാപണവും നടത്തി. ഇക്കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ബിജെപി കേന്ദ്രങ്ങളിലെ മുഖ്യ ചര്‍ച്ചാ വിഷയം. വാര്‍ത്ത നല്‍കിയതും മാപ്പ് പറഞ്ഞതുമായ വീഡിയോ താഴെ

മാപ്പ് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ്| asianet bjp sdpi

അതേ സമയം ഇടതുപക്ഷ കേന്ദ്രങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ വിമര്‍ശനവമായി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിനെതിരെ കൊടുത്ത ഒരു തെറ്റായ വാര്‍ത്തയും പിന്‍വലിക്കാത്തകൂട്ടരാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് വിമര്‍ശനം. നേരത്തെ സ്വര്‍ണക്കള്ളകടത്ത് കേസിലുള്‍പ്പെടെ സ്വീകരിച്ച നയമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കള്ളക്കടത്ത് കേസില്‍ അറവസ്റ്റിലായയാള്‍ സിപിഎമ്മാണ് എന്ന് വാര്‍ത്ത നല്‍കുകയും പിന്നീട് ബിജെപിയാണെന്ന് അദ്ദേഹത്തിന്റെ അമ്മതന്നെ പറയുകയും ചെയ്ത സംഭവമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചാനല്‍ചര്‍ച്ചയില്‍ നേതാക്കള്‍ വന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് ഒന്ന്തിരുത്താന്‍ പോലും ചാനല്‍ തയാറായില്ലെന്ന് അവര്‍ പറയുന്നു. അതേ സമയം ബിജെപി കേന്ദ്രങ്ങള്‍ ചാനലിന്റെ ഈ ക്ഷണപറച്ചില്‍ ആഘോഷിക്കുകയുമാണ്.

Exit mobile version