Wednesday, September 11, 2024
HomeFilm house'മരിക്കുവോളം എഫ് ബി കവര്‍ ഫോട്ടോയായി നിങ്ങളുണ്ടാവും': മരണദിവസം സച്ചിയെപ്പറ്റി അനിലിന്റെ ഹൃദയഭേദകമായ പോസ്റ്റ്

‘മരിക്കുവോളം എഫ് ബി കവര്‍ ഫോട്ടോയായി നിങ്ങളുണ്ടാവും’: മരണദിവസം സച്ചിയെപ്പറ്റി അനിലിന്റെ ഹൃദയഭേദകമായ പോസ്റ്റ്

ഇന്നലെ മലങ്കര ഡാമില്‍ മുങ്ങിമരിച്ച നടന്‍ അനില്‍ നെടുമങ്ങാട് ഫേസ് ബുക്കില്‍ അവസാനമായി കുറിച്ചത് അന്തരിച്ച സംവിധായകന്‍ സച്ചിയെപ്പറ്റിയായിരുന്നു. ഈ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു ദുരന്തം. അയ്യപ്പനും കോശിയും എന്ന തന്റെ സിനിമയിലൂടെ അനിലിലെ അഭിനയ പ്രതിഭയെ പ്രേക്ഷകന് സമ്മാനിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനമായിരുന്നു ഇന്ന്.

അനിലിന്റെ പോസ്റ്റ്:

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

- Advertisment -

Most Popular