Newsathouse

ഓമനക്കുട്ടന്‍ മാതൃഭൂമിക്കെതിരെ; തെറ്റായ ആരോപണം ഉന്നയിച്ചത് നിങ്ങളാണ്; ഉന്നം വച്ചത് പാര്‍ട്ടിയെയും സര്‍ക്കാരിനേയും

ഓമനക്കുട്ടനും മകള്‍ സുകൃതിയും

‘ഒരു സാധാരണ പ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തേണ്ടി വന്നു,സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..’; തനിക്കെതിരായ മാതൃഭൂമിയുടെ വ്യാജ വാര്‍ത്തയോട് സിപിഐ എം പ്രവര്‍ത്തകന്‍ എന്‍എസ് ഓമനക്കുട്ടന്‍ പ്രതികരിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

മാതൃഭൂമി അറിയാന്‍……
ഞാന്‍ എന്‍.എസ്.ഓമനക്കുട്ടന്‍.
സി.പി.ഐ.എം പ്രവര്‍ത്തകനാണ്.
എന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെറിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചകാര്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.

ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാന്‍ കഴിഞ്ഞ എനിക്ക് എന്റെ മകള്‍ക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നല്‍കുന്നതാണ്.എന്നെക്കുറിച്ചും എന്റെ പാര്‍ട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തില്‍ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.

‘2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സര്‍ക്കാര്‍ തന്നെ മാപ്പു പറയുകയും ചെയ്ത……

ബഹുമാന്യ മാധ്യമസുഹൃത്തെ
ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങള്‍ മാധ്യമങ്ങളാണ്.നിങ്ങള്‍ക്കത് ഒരു ചൂട് വാര്‍ത്തയായിരുന്നു.

എന്നെയല്ല നിങ്ങള്‍ ഉന്നം വച്ചത് എന്റെ പാര്‍ട്ടിയെയും എല്‍.ഡി.എഫ്.ഗവണ്‍മെന്റിനെയുമായിരുന്നു.നിങ്ങള്‍ നല്‍കിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ട്ടി നേതൃത്വവും തെറ്റായകാര്യങ്ങള്‍ കര്‍ശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.

ഒരു സാധാരണപ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തേണ്ടി വന്നു.

സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..

Exit mobile version